2010/03/26

സൗഹൃദത്തിന്റെ രണ്ടു മുഖങ്ങൾ ..

സൗഹൃദത്തിന്റെ രണ്ടു മുഖങ്ങൾ ..

അപ്രതീക്ഷിതമായി നമ്മളിലേക്ക് കടന്നു വരുന്ന ചില സൗഹൃദങ്ങൾ വേനൽ മഴപോലെയാണ് . മനസ്സിൽ കിടന്നു പൊള്ളുന്ന കുന്നോളം സങ്കടങ്ങൾക്ക് ആ സ്നേഹമഴ ഒരു തലോടൽ കൊണ്ട് കുളിരു പകരും ..

ഒരുപാടുകാലം കൂടെ നിഴൽപോലെ നടന്നാലും ചിലർക്ക് നമ്മളെ മനസ്സിലാക്കാനാവില്ല, അവരൊരു കടലായി നമുക്ക് മുന്നിലൂടലയടിച്ചാലും നമ്മുടെ ഉള്ളിലെ തീ അണയ്ക്കാൻ ആ കടലിലെ വെള്ളം മതിയാവതെ വരും.

മനസ്സിലെ ഭാരത്തെ ഒരു കുഞ്ഞു മഴത്തുള്ളിയായ് മാറ്റുന്ന വാചാലതയാണ് നല്ല സൗഹൃദം. അതുകൊണ്ടു തന്നെ കാലപ്പഴക്കമല്ല സൗഹൃദത്തിന്റെ അളവുകോൽ..

ആഴമളക്കാൻ കഴിയാത്ത ആത്മ ബന്ധങ്ങളാണ് നല്ല മിത്രങ്ങൾ .

2010/03/25

പറയി പെറ്റ പന്തിരുകുലം

മേഷ(ള)ത്തോളഗ്നിഹോത്രീ രാജകനുളിയനൂര്‍ ത്തച്ചനും പിന്നെ വള്ളോന്‍ വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും നായര്‍ കാരയ്ക്കല്‍ മാതാ ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര - ങ്കത്തെഴും പാണനാരും നേരേ നാരായണ ഭ്രാന്തനുമുടനകവൂര്‍- ചാത്തനും പാകനാരും