2011/02/17

നുരയുന്ന മധുശക്ഷകം കാലിയാകുമ്പോള്‍ കാലുകള്‍ ഇടറുന്നു പുകചുരുള്‍ ചുണ്ട്‌ വിട്ടകലുമ്പോള്‍ കരളില്‍ കറ പടരന്നു ദിനങ്ങള്‍ പിണങ്ങി പിരിയുമ്പോള്‍ നഷ്ടങ്ങള്‍ ബാക്കിയാവുന്നു കാലം മുടിയിഴകളില്‍ ചായംപൂശി തുടങ്ങി മണലാരണ്യത്തിലെ എസിയുടെ തരാട്ടില്‍ അവളോടൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ അസഹൃമാവുന്നു

ജന്‍മം

ജന്‍മം


ഈശ്വരനല്ല മാന്ത്രികനല്ല നീ .

പച്ചമണ്ണിന്‍റ് സത്ത്വമാണ് നീ

മണ്ണില്‍ ജനിച്ച നീ മണ്ണിനായ്

എന്തീനു മത്സരിക്കുന്നു
അഹത്തേ ജയിക നീ

പൂര്‍വികാര്‍ വിശ്വം ജയിച്ചവര്‍ എന്നോര്‍ക്ക നീ

മുഷ്ടി ചുരുട്ടി പിറന്നു നീ ദരണിയില്‍

വിശ്വാമെന്‍ കൈയില്‍ ഒതുക്കും ഭാവത്താല്‍

ആര്‍ത്തു നിന്‍ സാനിധ്യം അറിയിച്ചു മര്‍ത്യനില്‍

മാര്‍ദവമില്ലാതെ മദിച്ചു ധരണിയില്‍

ബാലൃമാം ചെക്കുതിരയാല്‍ അശ്വമേധം നടത്തിടല്ലേ നീ

ദിനങ്ങളായ് പടവേട്ടി നേടിയ ശക്തമാം കുളമ്പുകള്‍ ഊന്നി

കുഞ്ചി രോമങ്ങള്‍ കാറ്റില്‍ പറത്തി മുന്നേറുമ്പോള്‍

അനൃമാകുന്നതോ സനാദനസതൃങ്ങള്‍

പഞ്ച മാവുന്നതോ യുക്തിയും ഭക്തിയും മുക്തിയും

അന്തൃമി യാത്രയില്‍ കൈ മലര്‍ക്കെ തുറന്ന് നീ യാത്രയാവും

യാത്രമോഴികള്‍ മാത്രം ബാക്കിയാക്കി

ധരണിയില്‍ കാലം നാലേനോര്‍ക്ക നീ