2016/12/01

ഒരിക്കലെങ്കിലും പ്രേമിക്കണം.

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം .. . . . നഷ്ട്ടപ്പെടും എന്ന് ഉറപ്പാണെങ്ങിലും പൂർണ മനസോടെ ..പൂർണ ആത്മാർഥതയോടെ പ്രേമിക്കണം.... . . മനസിലും ശരീരത്തിലും അവളെ മാത്രം നിറച്ച് അവള്‍ക്കു വേണ്ടി ജീവിക്കണം ... . . . . . ഒടുവിൽ നഷ്ട്ടപ്പെടണം ...ജീവിതവഴിയിൽ ഒറ്റകാക്കി അവള്‍ ഉപേക്ഷിച്ചു പോകണം ...ജീവിതം മുന്നോട്ടുനോക്ക ുമ്പോൾ വിരഹത്തിന്റെ തീ കടൽ മാത്രം കാണണം ...മരണത്തെകാൾ സുഖം ഉള്ള മറ്റൊന്നും ജീവിതത്തിൽ ബാക്കി ഇല്ലെന്നു തോനുന്ന നിമിഷം ഉണ്ടാകണം .... ആത്മഹത്യ ചെയ്യരുത്.. . . . . ജീവിക്കണം .. വേദനകടിച്ചുപിടിച്ച് പുതപ്പിനടിയിലും ബാത്രൂമിലും ആരും കാണാതെ കരഞ്ഞു കരഞ്ഞു ജീവിതം മുന്നോട്ട് കൊണ്ട് പോകണം ....ആ ഓർമ്മകൾക്ക് ഉണ്ടാക്കാൻ കഴിയുന്ന വേദനകളെ കരഞ്ഞു കരഞ്ഞ് ഇല്ലാതാക്കണം... . . പിന്നെ പിന്നെ മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന എകാന്തതകളിൽ വല്ലപ്പോഴും മിന്നിമായുന്ന ഓര്മ്മ മാത്രമാകണം അവള്‍. . " അന്ന് ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ ചുരുക്കം പേരിൽ ഒരാളായിരിക്കും നീ" ...ആ തിരിച്ചറിവ് നിന്നെ കരുതുറ്റവളാക്കും ... ജീവിതത്തിലെ പ്രതിസന്തികളിൽ തളരാതെ മുന്നോട്ട് പോകാൻ നിനക്ക് കഴിയും.... . . അതുകൊണ്ട് ജീവിതത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം .. . . .

അഭിപ്രായങ്ങളൊന്നുമില്ല: